കോട്ടയത്തുകാർക്ക് ഈസ്റ്റർ പ്രമാണിച്ച് ഇറച്ചി കടക്കാരുടെ ഇരുട്ടടി; പോത്തിറച്ചി വില കിലോയ്ക്ക് 500 രൂപ; നേരം ഇരുട്ടി വെളുത്തപ്പോൾ കൂട്ടിയത് 100 രൂപ; തേർഡ് ഐ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ശാസ്ത്രീ റോഡിലെ യുദാ മീറ്റ്സിനെതിരേ നടപടിയുമായി നഗരസഭ ചെയർമാൻ എം പി സന്തോഷ്കുമാർ

Spread the love

കോട്ടയം: കോട്ടയത്തുകാർക്ക് ഇറച്ചി കടക്കാരുടെ ഇരുട്ടടി. പോത്തിറച്ചി വില കിലോയ്ക്ക് 500 രൂപ. ഇന്നലെ വരെ 400-നും 420-നും വിറ്റ പോത്തിറച്ചി ക്കാണ് ഇന്ന് ഒറ്റയടിക്ക് 100 രൂപ കൂട്ടി 500 രൂപയാക്കിയത്.

video
play-sharp-fill

മുണ്ടക്കയം, മണർകാട് , കോട്ടയം എന്നിവിടങ്ങിലാണ് പോത്തിറച്ചിക്ക് വില കൂട്ടി വിറ്റത്. വ്യാപക പരാതി ഉയർന്നതോടെ തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത ശ്രദ്ധയിൽപെട്ട കോട്ടയം നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാർ ശാസ്ത്രീ റോഡിലെ യൂദാ മീറ്റ്സിലെത്തി ഇറച്ചി വില കുറയ്ക്കണമെന്നും അന്യായവില ഇടാക്കാനാവില്ലന്നും പറഞ്ഞു. ഇതേ തുടർന്ന് കിലോയ്ക്ക് 500 രൂപയെന്ന് കാണിച്ച് കടയിൽ പ്രദർശിപ്പിച്ചിരുന്ന ബോർഡ് കടയുടമ എടുത്ത് മാറ്റി.

വരും ദിവസങ്ങളിൽ നഗരത്തിൽ വ്യാപക പരിശോധന ഉണ്ടാവുമെന്ന് എംപി സന്തോഷ്കുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group