
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ബിസിഎം കോളേജിന്റെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ വിദ്യാർത്ഥിനി മരിച്ചു. പന്തളം സ്വദേശിനിയായ ദേവിക (20) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബിസിഎം കോളേജിലെ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
ബിസിഎം കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയ ദേവിക പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു പെൺകുട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജിന്റെ മൂന്നാം നിലയിൽ നിന്നുമാണ് ദേവിക ചാടിയത്. വീഴ്ചയിൽ പെൺകുട്ടിയുടെ കൈയ്ക്കും കാലിനും തലയ്ക്കും പരിക്കേറ്റിരുന്നു. ഉടൻതന്നെ പെൺകുട്ടിയെ ജീവനക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ദേവികയ്ക്ക് കുറെ നാളായി ഡിപ്രഷൻ ഉണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. രണ്ടാം തവണയാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. ദേവിക കോട്ടയം പോലീസ് ക്വാർട്ടേഴ്സിന് സമീപമാണ് താമസിക്കുന്നത്.