play-sharp-fill
കോട്ടയം ബാറിലെ മൂന്ന് അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എഫ്‌ഐആര്‍; ജില്ലാ കോടതി നടപടികളില്‍ നിന്നും വിട്ടുനിന്ന് വക്കീലന്മാര്‍; പ്രതിഷേധവുമായി കോട്ടയം ബാര്‍ അസോസിയേഷന്‍ അങ്കണത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു

കോട്ടയം ബാറിലെ മൂന്ന് അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എഫ്‌ഐആര്‍; ജില്ലാ കോടതി നടപടികളില്‍ നിന്നും വിട്ടുനിന്ന് വക്കീലന്മാര്‍; പ്രതിഷേധവുമായി കോട്ടയം ബാര്‍ അസോസിയേഷന്‍ അങ്കണത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു

സ്വന്തം ലേഖകന്‍

കോട്ടയം: ക്രിമിനല്‍ കേസില്‍ കക്ഷിക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്തതിന്റെ പേരില്‍ കോട്ടയം ബാറിലെ അഡ്വക്കേറ്റ് ജോസ് ജെ. ചെരുവില്‍ അടക്കം മൂന്ന് അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി വഞ്ചിയൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ പ്രതിഷേധിച്ച് കോട്ടയം ബാര്‍ അസോസിയേഷന്‍ അങ്കണത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് പ്രതിഷേധ യോഗം ചേര്‍ന്നു.


അഭിഭാഷക വൃത്തിയുടെ മേലുള്ള പോലീസിന്റ കടന്നുകയറ്റത്തിലും അഭിഭാഷകരെ പരക്കെ ആക്രമിക്കുന്ന രീതിയിലും അഭിഭാഷകന് നിയമം നല്‍കുന്ന പരിരക്ഷ ഉപയോഗിച്ച് ഉപജീവനം നടത്താനാവാത്ത സാഹചര്യം സൃഷ്ടിക്കുന്ന പോലീസ് ഗുണ്ടായിസത്തിലും യോഗത്തില്‍ പ്രതിഷേധം അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധ യോഗത്തിന് മുന്‍പായി സംഭവത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി കോട്ടയം ബാര്‍ അസോസിയേഷന്‍ ഗവേണിംഗ് കൗണ്‍സില്‍ ഇന്നലെ രാത്രി ഒന്‍പതരയ്ക്ക് അടിയന്തര യോഗം ചേര്‍ന്നിരുന്നു. കോട്ടയം ജില്ലാ കോടതി സെന്ററിലെ എല്ലാ കോടതികളിലെയും നടപടികളില്‍ നിന്നും ഭൂരിഭാഗം വരുന്ന അഭിഭാഷകരും വിട്ടുനിന്നു.