
ഇതൊന്നും കാണാൻ ഇവിടെ ആരുമില്ലേ……? മുതിർന്നവർക്ക് പോലും താങ്ങാനാവാത്ത കൊടുംചൂടിൽ പിഞ്ചുകുഞ്ഞുമായി ഭിക്ഷാടനം നടത്തുന്ന നാടോടി യുവതി ബേക്കർ ജംഗ്ഷനിൽ ; തിരിഞ്ഞു നോക്കാതെ ശിശു സംരക്ഷണ സമിതിയും അധികൃതരും
സ്വന്തം ലേഖിക
കോട്ടയം: നഗരമധ്യത്തിൽ മുതിർന്നവർക്ക് പോലും താങ്ങാനാവാത്ത കഠിനമായ ചൂടിൽ പിഞ്ചുകുഞ്ഞുമായി ഭിക്ഷ യാചിച്ച് നാടോടി യുവതി.
കോട്ടയം ബേക്കർ ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന നഗരങ്ങളിൽ ഒന്നാണ് കോട്ടയം. ആ നഗരമധ്യത്തിലാണ് മൂന്ന് മാസം പോലും പ്രായമാകാത്ത കുഞ്ഞുമായി യുവതി ഭിക്ഷാടനം നടത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂട് കൂടുതലായതിനാൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പകൽ സമയങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ഇതു കണക്കിലെടുക്കാതെയാണ് യുവതിയുടെ ഭിക്ഷാടനം.
ഇത് കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉൾപ്പെടെ ജീവന് പോലും ആപത്ത് ഉണ്ടാകുന്നതാണ്. എന്നാൽ ഇത് കാണാനോ നടപടി സ്വീകരിക്കാനോ ശിശു സംരക്ഷണ സമിതിയോ അധികൃതരോ തയ്യാറാവുന്നില്ലന്നതാണ് ഖേദകരം
Third Eye News Live
0