കോട്ടയം ബസേലിയസ് കോളേജില്‍ എസ്എഫ്‌ഐ കെ.എസ്.യു സംഘര്‍ഷം; സംഘർഷത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകന്റെ തലയ്ക്കടിച്ച് കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റ്; പരിക്കേറ്റ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി മെമ്പർ അനന്തഗോപൻ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍; എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ബസേലിയസ് കോളേജിൽ എസ്എഫ്‌ഐ കെ.എസ്.യു സംഘര്‍ഷം.

കഴിഞ്ഞ ദിവസം കോളേജിലുണ്ടായ വാക്ക് തര്‍ക്കത്തിൻ്റെ തുടർച്ചയായാണ് എസ്എഫ്‌ഐ കെ.എസ്.യു പ്രവര്‍ത്തകർ തമ്മിലടിച്ചത്. കെ എസ് യു പ്രവര്‍ത്തകരുടെ അക്രമണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് യു യൂണിറ്റ് പ്രസിഡൻ്റ് കെൽവിൻ എസ് എഫ് ഐ യൂണിറ്റ് കമ്മറ്റി മെമ്പർ അനന്തഗോപാനെ താക്കോൽ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇയാളെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.