കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട റാക്കറ്റ് ഇല്ല; പ്രതി തനിയെയാണ് കുറ്റം ചെയ്തത് ; കോട്ടയം എസ്പി ഡി.ശില്പ
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നില്‍ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട റാക്കറ്റ് ഇല്ലെന്ന് കോട്ടയം എസ്പി ഡി.ശില്പ.
കുട്ടിയെ തട്ടിയെടുത്ത നീതുവിന് റാക്കറ്റുമായി ബന്ധമില്ല. പ്രതി തനിയെയാണ് കുറ്റം ചെയ്തത്. വ്യക്തിപരമായ ചില കാരണങ്ങളാല്‍ ആണ് കുട്ടിയെ തട്ടിയെടുത്തത്.
നീതുവിന്റെ ലക്ഷ്യമറിയാന്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ശില്പ മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നീതുവിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തത വരികയുള്ളൂ.
മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഒന്നും തന്നെ ഏര്‍പ്പെട്ടിട്ടില്ല. ഇവരുടെ ഒപ്പമുള്ളത് സ്വന്തം കുട്ടി തന്നെയാണ്. നാലാം തീയതി മുതല്‍ ഇവര്‍ ഹോട്ടലില്‍ താമസിച്ചുവരികയാണെന്നും എസ്പി പറഞ്ഞു.