play-sharp-fill
അഖിലഭാരത അയ്യപ്പ സേവാ സംഘം കേരള സ്റ്റേറ്റ് കൗൺസിൽ സംസ്ഥാന നേതൃത്വ സമ്മേളനവും വാർഷിക പൊതുയോഗവും നടത്തുന്നു ; ഒക്ടോബർ 2ന് കോട്ടയത്ത് നടക്കുന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം  ചെയ്യും

അഖിലഭാരത അയ്യപ്പ സേവാ സംഘം കേരള സ്റ്റേറ്റ് കൗൺസിൽ സംസ്ഥാന നേതൃത്വ സമ്മേളനവും വാർഷിക പൊതുയോഗവും നടത്തുന്നു ; ഒക്ടോബർ 2ന് കോട്ടയത്ത് നടക്കുന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും

കോട്ടയം: അഖിലഭാരത അയ്യപ്പ സേവാ സംഘം കേരള സ്റ്റേറ്റ് കൗൺസിൽ സംസ്ഥാന നേതൃത്വ സമ്മേളനവും വാർഷിക പൊതുയോഗവും കോട്ടയത്ത് നടക്കും. 2022 ഒക്ടോബർ 2 ഞായറാഴ്ച ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കും.

അയ്യപ്പസേവാസംഘം ദേശീയ പ്രസിഡൻറ് കെ. അയ്യപ്പൻ, ദേശീയ ട്രഷറർ എം വിശ്വനാഥൻ, സ്റ്റേറ്റ് പ്രസിഡന്റ് പി നരേന്ദ്രൻ നായർ, സ്റ്റേറ്റ് സെക്രട്ടറി ഇ കൃഷ്ണൻ നായർ, സ്റ്റേറ്റ് ട്രഷറർ പി വി സുരേഷ് തുടങ്ങി ദേശീയ സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും.

വാർഷിക പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ. എ ഉദ്ഘാടനം ചെയ്യും. പി നരേന്ദ്രൻ നായർ അധ്യക്ഷനാകും. എസ് ജയകൃഷ്ണൻ, ജയകുമാർ തിരുനക്കര എന്നിവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group