
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് ഓട്ടോ റിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.
കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി ജോസഫി(63)ന്റെ ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. മെഡിക്കല്‍ കോളേജില്‍ ഭാര്യയുമൊത്ത് ഡയാലിസിസ് കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിപ്പര്‍ ഡ്രൈവര്‍ സുനീഷിന് താടിയെല്ലിന് പരിക്കേറ്റു. ഇയാളെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവഞ്ചൂര്‍ അയര്‍ക്കുന്നം റോഡില്‍ എതിര് ദിശയില്‍ വന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് ടിപ്പറിന്റെ പിന്നിലെ ടയറില്‍ ഇടിക്കുകയായിരുന്നു.
ജോസഫ് ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. എതിര് ദിശയില്‍ വന്ന ടിപ്പര്‍, ഓട്ടോറിക്ഷ റോംഗ് സൈഡ് വരുന്നത് കണ്ട് വെട്ടിച്ചത്തോടെയാണ് അപകടമുണ്ടായത്.