കോട്ടയം അയർകുന്നത്ത് മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ കേസിൽ കേസിൽ പ്രതി അറസ്റ്റിൽ.

Spread the love

ഇടുക്കി :മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണിയാര്‍കുടി കുന്നത്ത് അഖിൽ ബിനു (21) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ കഴിഞ്ഞദിവസം അയർക്കുന്നം ജംഗ്ഷൻ ഭാഗത്ത് പ്രവർത്തിക്കുന്ന നെല്ലമ്പുഴ ഫിനാൻസ് എന്ന സ്ഥാപനത്തിൽ വന്ന് സ്വർണ്ണം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 23.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 80000 രൂപ തട്ടിയെടുക്കുകയായിരുന്നു.

തുടർന്ന് കടയുടമ പരിശോധിച്ചതില്‍നിന്നും ഇത് മുക്കുപണ്ടമാണെന്ന് മനസ്സിലാക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ ഇടുക്കിയിൽ നിന്നും പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ആർ. മധു, എസ്.ഐ തോമസ് ജോർജ്, എ.എസ്.ഐ ആന്റണി, സി.പി.ഓ മാരായ ജയകൃഷ്ണൻ, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.