play-sharp-fill
മീറ്ററിടാത്ത ഓട്ടോറിക്ഷകൾക്കു മൂക്കുകയറുമായി മോട്ടോർ വാഹന വകുപ്പ്: രണ്ടാം ഘട്ടപരിശോധനയിൽ കുടുങ്ങിയത് മീറ്ററില്ലാത്ത 23 ഓട്ടോറിക്ഷകൾ

മീറ്ററിടാത്ത ഓട്ടോറിക്ഷകൾക്കു മൂക്കുകയറുമായി മോട്ടോർ വാഹന വകുപ്പ്: രണ്ടാം ഘട്ടപരിശോധനയിൽ കുടുങ്ങിയത് മീറ്ററില്ലാത്ത 23 ഓട്ടോറിക്ഷകൾ

സ്വന്തം ലേഖകൻ

കോട്ടയം: മീറ്ററിടാതെ നാട്ടുകാരെ പറ്റിക്കുന്ന ഓട്ടോറിക്ഷകളെ വിടാതെ പിൻതുടർന്ന് മോട്ടോർ വാഹന വകുപ്പ്. മീറ്ററിടാതെ സർവീസ് നടത്തുന്ന 23 ഓട്ടോറിക്ഷകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ വീണ്ടും ഓട്ടോറിക്ഷകൾ മീറ്റർ ഇടണമെന്നത് കർശനമാക്കി നടപ്പാക്കുകയാണ്. മീറ്റർ ഇടാത്തത് അടക്കം 32 ഓട്ടോറിക്ഷകൾക്കെതിരെയാണ് വെള്ളിയാഴ്ച മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് നടപടിയെടുത്തത്.


കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെയും ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെയും നിർദേശാനുസരണം ജില്ലയിൽ ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കിയിരുന്നു. എന്നാൽ, രണ്ടു തവണയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ സമരം നടത്തിയത്. എന്നാൽ, ദിവസങ്ങളോളം സമരം നടത്തിയിട്ടും മീറ്റർ ഇടുന്നതിൽ നിന്നും പിന്നോട്ടു മാറാൻ ജില്ലാ കളക്ടറും ജില്ലാ ഭരണകൂടവും തയ്യാറായില്ല. ഇതോടെയാണ് ജില്ലയിലെ ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യദിനങ്ങളിൽ കൃത്യമായി മീറ്ററിട്ട് സർവിസ് നടത്തിയ ഓട്ടോക്കാർ പിന്നീട് വിമുഖത കാണിച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പ് പരിശോധനയുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച രാവിലെ എൻഫോഴ്‌സ്‌മെൻറ് ആർ.ടി.ഒ ടോജോ എം. തോമസിന്റെ നേതൃത്വത്തിൽ മൂന്ന് സ്‌ക്വാഡുകളിലായാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ 23 ഓട്ടോറിക്ഷകൾ മീറ്റർ ഉപയോഗിക്കാതെ സർവിസ് നടത്തിയതായി കണ്ടെത്തി.

മീറ്ററുമായി ബന്ധപ്പെട്ട് മറ്റ് അപാകതകളുമായി 16 ഓട്ടോറിക്ഷകളും പിടികൂടി. ഒക്ടോബർ 14 മുതലാണ് നഗരത്തിലെ ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കിയത്. സെപ്റ്റംബർ ഒന്ന് മുതൽ ജില്ലയിലെ ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കിയിരുന്നുവെങ്കിലും ഓട്ടോഡ്രൈവർമാർ പാലിച്ചിരുന്നില്ല. ഇതിനിടെ, കഴിഞ്ഞ ഒമ്പതിന് രാവിലെ കുര്യൻ ഉതുപ്പുറോഡിൽ മീറ്റർ പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഓട്ടോറിക്ഷ ഡ്രൈവർമാർ തടഞ്ഞതിനെത്തുടർന്ന് വിഷയം വീണ്ടും കലക്ടറുടെ മുന്നിലെത്തി.

ഇതേസമയം, നഗരത്തിൽ ഡ്രൈവർമാർ പണിമുടക്കു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്നു നടന്ന ചർച്ചകൾക്കൊടുവിൽ മീറ്റർ പ്രവർത്തിക്കാൻ സംയുക്ത യൂണിയൻ പ്രതിനിധികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഈ തീരുമാനം അട്ടിമറിക്കപ്പെട്ടതിനെത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനയുമായി രംഗത്തെത്തിയത്.