കോട്ടയത്തെ ഞെട്ടിച്ച് രണ്ട് ഓട്ടോ ഡ്രൈവർമാരുടെ അതിദാരുണമായ മരണം; ഇന്നലെ രാത്രി തോട്ടയ്ക്കാടിന് സമീപം ഓട്ടോ ഡ്രൈവർ പാറമടക്കുളത്തിൽ വീണ് മരിച്ചു; കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഞെട്ടലോടെ ഓട്ടോ ഡ്രൈവർമാർ….!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തെ ഞെട്ടിച്ച് രണ്ട് ഓട്ടോ ഡ്രൈവർമാർ അതിദാരുണമായി മരണപ്പെട്ടു.

കോട്ടയം തോട്ടയ്ക്കാടിന് സമീപം പാറയ്ക്കാമലയിലുള്ള പാറമടക്കുളത്തിൽ വീണ് തോട്ടയ്ക്കാട് കവലയിൽ ഓട്ടോ ഓടിക്കുന്ന അജേഷ്, കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പെരുമ്പായിക്കാട് ചിറയിൽ റിയാസ് (32) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയേഷിനെ ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു.
ഇത് സംബന്ധിച്ച് ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നല്കിയിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് പാറമടക്കുളത്തിൽ ഓട്ടോ വീണതായി അറിവ് കിട്ടിയത്. തുടർന്ന് വാകത്താനം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.

റോഡരിക് ചേർന്ന് തുറന്ന് കിടക്കുന്ന പാറമടയാണ്. ഓട്ടം പോയവഴി അബദ്ധത്തിൽ കുളത്തിൽ വീണതാകാൻ സാധ്യതയുണ്ട്

ഇന്നലെ രാത്രി പത്തരയോടെ കഞ്ഞിക്കുഴി പുതുപ്പള്ളി റോഡിൽ മടുക്കാനി വളവിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ കുഴിയിലേയ്ക്കു മറിയുകയായിരുന്നു.

ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കോട്ടയം ഈസറ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്