play-sharp-fill
കോട്ടയം അതിരമ്പുഴയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്  അപകടം; ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരൂണാന്ത്യം

കോട്ടയം അതിരമ്പുഴയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരൂണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം അതിരമ്പുഴയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരൂണാന്ത്യം.ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശി മുരുക്കുംന്താനം വീട്ടിൽ സത്യൻ (62)ആണ് മരിച്ചത്.


ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന അപകടത്തിൽ സംഭവസ്ഥലത്ത് വെച്ചുത്തന്നെ സത്യൻ മരണപ്പെടുകയായിരുന്നു. ഏറ്റുമാനൂർ പടിഞ്ഞാറെ നട ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സത്യൻ ഓട്ടം പോയി തിരികെ ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന സമയത്താണ് അതിരമ്പുഴ വില്ലേജ് ഓഫീസിന് സമീപമുള്ള വളവിൽ അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യന്റെ ഓട്ടോയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മറിഞ്ഞ് ഓട്ടോയിൽ നിന്നും തെറിച്ച് വീണ സത്യൻ കാറിനും, റോഡരികിലെ മതിലിനും ഇടയിൽ പെടുകയായിരുന്നു.

കാറിലുണ്ടായിരുന്ന അതിരമ്പുഴയിലെ ബാർ ഹോട്ടൽ ജീവനക്കാരായ നാല് പേർ അപകടത്തെ തുടർന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂർ പോലീസ് ആണ് ആംബുലൻസ് എത്തിച്ച് സത്യനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഉഷയാണ് ഭാര്യ.മക്കൾ – സൂര്യ, സുപ്രിയ,സതീഷ്