
സ്വന്തം ലേഖകൻ
കോട്ടയം : അതിരമ്പുഴയിൽ ഓട്ടോറിക്ഷയും രണ്ട് കാറുകളും കൂട്ടിയിടിച്ച്അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക്ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിൽ .നീണ്ടൂര്‍ പാലനില്‍ക്കുംപറമ്ബില്‍ പി.കെ.ഹരിദാസിന് ആണ് പരിക്കേറ്റാത്.
അതിരമ്പുഴ.റോഡില്‍ നിന്ന് നീണ്ടൂര്‍ റോഡിലേക്ക് കടന്ന ഓട്ടോറിക്ഷയില്‍ ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു വന്ന കാര്‍ ഇടിച്ചു. ഈ സമയം നീണ്ടൂര്‍ ഭാഗത്തു വന്ന കാര്‍ രണ്ടു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ
ഓട്ടോറിക്ഷ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചു വീണു. പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടമുറി കവലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാറോലിക്കല്‍ – മുട്ടപ്പള്ളി റോഡും ഏറ്റുമാനൂര്‍ – നീണ്ടൂര്‍ റോഡും പരസ്‌പരം മറികടക്കുന്ന ഈ ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാണ്.കോട്ടമുറി ജംഗ്ഷനില്‍ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതാേടു കൂടി ശക്തമായി.
ജംഗ്ഷനു സമീപം അതിരമ്ബുഴ റോഡില്‍ റംബിള്‍സ്ട്രിപ്പും അപകട സൂചന നല്‍കുന്ന സിഗ്നല്‍ ലൈറ്റും സ്ഥാപിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തില്‍ ആവശ്യപ്പെട്ടു.