കോട്ടയം ആശ്രയയിൽ ഡയാലിസിസ് കിറ്റും ചികിത്സാ ധനസഹായവും വിതരണം ചെയ്തു

Spread the love

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം സെൻ്റ് ജോർജ് ചർച്ച് പുതുപ്പള്ളി, സെൻ്റ് മേരീസ് ചർച്ച് തിരുവഞ്ചൂർ, സെൻ്റ് തോമസ് ട്രസ്റ്റ് ചെങ്ങളം എന്നിവരും, ആശ്രയയും ചേർന്ന് 171 വൃക്കരോഗികൾക്ക് നൽകി.

ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ,കോട്ടയം ഡി വൈ എസ്പി കെ ജി അനീഷ് ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

ഡോ. സുലേഖ എ.റ്റി (നഴ്സിംഗ് സ്ക്കൂൾ പ്രൻസിപാൽ,MCH), ഫാ. വിപിൻ വർഗീസ് (Vicar St.George Church puthuppally), റ്റി കെ കുരുവിള(President Lions Club of Kottayam), കുര്യൻ കെ കുര്യൻ, ജോസഫ് കുര്യൻ, സിസ്റ്റർ ശ്ലോമ്മോ,എം സി ചെറിയാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിറ്റ് കൊടുക്കുന്നതിൽ 61 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുകയും ഓരോരുത്തരുടെയും പ്രാർത്ഥനയും, സഹായ സഹകരണവും ഇനിയും ഉണ്ടാക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.