
കോട്ടയം: അറുപുഴയിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി, ടെലഫോൺ പോസ്റ്റുകളിലിടിച്ചു അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
ആലപ്പുഴ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ പാറപ്പാടം ആറാട്ട് കടവിന് സമീപമെത്തിയപ്പോൾ നിയന്ത്രണം നഷ്ടമാകുകയും തുടർന്നു വൈദ്യുതി പോസ്റ്റിലും, ടെലഫോൺ പോസ്റ്റിലും ഇടിക്കുകയുമായിരുന്നു. നാട്ടുകാരാണ് കാറിനുള്ളിൽ നിന്നും യാത്രക്കാരനെ രക്ഷപെടുത്തിയത്.
ആലപ്പുഴ വികാസ് ഗാർഡനിൽ രഞ്ജിത്ത് ചന്ദ്രനാണ് അപകടത്തിൽ പെട്ടത്. കൈക്ക് പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ മുൻസിഫ് മജിസ്‌ട്രേറ്റ് അശ്വതിയുടെ ഭർത്താവാണ്.
അഗ്നിരക്ഷാ സേനയും, കെ.എസി.ഇ.ബി അധികൃതരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group