video
play-sharp-fill
കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ വാഹനാപകടം: നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റും വെയിറ്റിംഗ് ഷെഡും ഇടിച്ചു തകർത്തു; ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് നിഗമനം

കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ വാഹനാപകടം: നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റും വെയിറ്റിംഗ് ഷെഡും ഇടിച്ചു തകർത്തു; ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് നിഗമനം

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റും വെയിറ്റിംഗ് ഷെഡും ഇടിച്ച് തകർത്തു.

ഇന്ന് വൈകിട്ട് 5.15 ഓടെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ശേഷം വെയിറ്റിംഗ് ഷെഡ് തകർത്താണ് നിന്നത്.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ദമ്പതിമാരെ കാറിനുള്ളിൽ നിന്ന് പുറത്തിറക്കി. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.