
കോട്ടയം : കുമരകം ആർപ്പുക്കര കൈപ്പുഴമുട്ട് ആറ്റില്‍ കാർ വെള്ളത്തില്‍ വീണു. രാത്രി 8.45 ഓടെയാണ് അപകടമുണ്ടായത്.
വാഹനത്തിൽ നിന്നും 2 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 35 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെയും, 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെയും മൃതദേഹമാണ് കാറിൽ നിന്നും കണ്ടെത്തിയത്.
മഹാരാഷ്ട്ര സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്
കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻ്റെ ഇടതുവശത്തെ സർവീസ് റോഡ് വഴിയാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറയുന്നു.
കാറിൻറെ ഉള്ളിൽ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. എത്ര യാത്രക്കാരാണ് കാറിൽ സഞ്ചരിച്ചിരുന്നത് എന്നത് അറിവായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കാർ ഉയർത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ പേർ കാറിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഫയർഫോഴ്സും പോലീസും സ്ഥലത്തെ പരിശോധന നടത്തുകയാണ്. മരണമടഞ്ഞവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി