
കോട്ടയം എൻഫോഴ്സ്മെൻ്റ് ആർ ടി ഓഫീസിലെ എഎംവിഐ എസ് ഗണേഷ്കുമാറിനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഗണേഷ് യാത്രയയപ്പ് ചടങ്ങിന് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ
കോട്ടയം: കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്.
കണ്ണുരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചക്ക് തെള്ളകത്തെ ഓഫീസില്‍ യാത്ര അയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു.
എന്നാല്‍ ഇദ്ദേഹം എത്താതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം തുടർനടപടികള്‍ക്കായി മോർച്ചറിയിലേക്ക് മാറ്റി. ആർ ടി ഒ എൻഫോഴ്സ്മെൻ്റ് എ എം വി ഐ ആയ ഗണേഷ് അടൂർ സ്വദേശിയാണ്. ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Third Eye News Live
0