പോളശല്യം; കോട്ടയം – ആലപ്പുഴ ബോട്ട്‌ സര്‍വീസ് പ്രതിസന്ധിയില്‍

Spread the love

കോട്ടയം: കോട്ടയം- ആലപ്പുഴ ബോട്ട്‌ സര്‍വീസിനെയും പോള ഗുരുതരമായി ബാധിച്ചു പോള ശല്യം. മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ച തോതിലാണ്‌ പോള ഒഴുകിയെത്തുന്നത്‌.

video
play-sharp-fill

ജില്ലയിലെ പ്രധാന ജലസ്രോതസായ മീനച്ചിലാറിന്റെ കൈവഴിയായ കൊടൂരാറ്റില്‍ മാസങ്ങള്‍ക്കു മുമ്പേ പോള പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഇടമഴ ലഭിച്ചതോടെ ഇവയില്‍ ഒരു ഭാഗം ഒഴുകി കായലിലേക്കു നീങ്ങി. വേനല്‍ കനത്തതോടെ പോള തിങ്ങിനിറഞ്ഞു.

ബോട്ടിന്റെ യന്ത്ര ഭാഗങ്ങളില്‍ ചുറ്റുന്നതിനാല്‍ പലപ്പോഴും സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ട സ്‌ഥിതിയാണ്‌. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് പോകേണ്ടിയിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്‌ സര്‍വീസ്‌ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. പ്ര?പ്പല്ലറില്‍ പോള കുരുങ്ങിയതിനാല്‍ കായലിന്‌ സമീപത്ത്‌ വച്ചു ബോട്ട്‌ നിന്നു പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യബന്ധനത്തിനു പോകുന്നവരുടെ ചെറുവള്ളങ്ങളെയും എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകളെയും പോള പ്രശ്‌നമാകുന്നുണ്ട്‌. മുന്‍കാലങ്ങളില്‍ കായലുകളില്‍ പോള ശല്യം കുറവായിരുന്നെങ്കിലും ഇപ്പോള്‍ വേമ്ബനാട്ടുകായലിന്റെ പലഭാഗങ്ങളിലും പോള കയറിയതായി നാട്ടുകാര്‍ പറയുന്നു.

പോള നീക്കം ചെയ്യാന്‍ ജില്ലാ പഞ്ചായത്തും തദ്ദേശസ്‌ഥാപനങ്ങളും മുന്‍ വര്‍ഷങ്ങളില്‍ തീരുമാനമെടുത്തെങ്കിലും പ്രാവര്‍ത്തികമായില്ല. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്ബ്‌ പോള വാരല്‍ യന്ത്രം വാങ്ങി പോളവാരല്‍ ആരംഭിച്ചെങ്കിലും ഇടയ്‌ക്കുവെച്ചു പോളവാരല്‍ നിശ്‌ചലമായി.

പോള നിറയുന്നതിന്‌ുമുമ്ബ്‌ ഇത്‌ നീക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന ഈ രംഗത്തുള്ളവരുടെ ആവശ്യം പലപ്പോഴും അധികൃതര്‍ മുഖവിലയ്‌ക്കെടുക്കാറില്ല. നിലവിലെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ മുന്‍കൈയെടുത്താണു വര്‍ഷങ്ങള്‍ക്കു മുമ്ബ്‌ പോളവാരല്‍ യന്ത്രം നീറ്റിലിറക്കിയത്‌.