
കോട്ടയം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും പാലായില്‍ നടത്തി.
സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പാലാ ഡിവൈ.എസ്.പി കെ. സദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം.കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ലെവീന ഡൊമിനിക് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു, ഹെഡ് മാസ്റ്റര്‍ ഫാ.റെജി സക്കറിയ തെങ്ങുംപള്ളി, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ട്രഷറര്‍ ഡോ.സുനില്‍ തോമസ്, എച്ച്.ഡി.എഫ്.സി സിറ്റി ഹെഡ് പ്രദീപ് ജി.നാഥ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ആര്‍. ദീപ, വി.വൈ. ശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബോധവല്‍ക്കരണ റാലി പാലാ ഡിവൈ.എസ്.പി. കെ. സദന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പാലാ എസ്.എം.ഇ, മരിയന്‍ മെഡിക്കല്‍ സെന്റര്‍, മാര്‍ സ്ലീവാ നഴ്സിംഗ് കോളജ്, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ചു നടന്ന ബോധവല്‍ക്കരണ ക്ലാസിന് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി.
ആരോഗ്യവകുപ്പ്, പാലാ ബ്ലഡ് ഫോറം, മരിയന്‍ മെഡിക്കല്‍ സെന്റര്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവയുടെ രക്തദാന ക്യാന്പും നടത്തി. ദിനാചരണത്തോടനുബന്ധിച്ച് മുണ്ടക്കയം, കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് , നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ പ്രദര്‍ശനങ്ങള്‍, ഫ്ളാഷ് മോബ്, സ്‌കിറ്റ് എന്നിവയും നടന്നു സംഘടിപ്പിച്ചു.




