video
play-sharp-fill

ഇതെന്ത് ഭാര്‍ഗവീനിലയമോ..? കോട്ടയം ജില്ലാ കൃഷിത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്‌സുകൾ പലതും ഉപയോഗിക്കാതെ നാശത്തിന്‍റെ വക്കിൽ; മേല്‍ക്കൂരയിലടക്കം വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നുപന്തലിച്ചു; വാതിലുകളും ജനാലകളും ഓടുകളുമടക്കം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥ

ഇതെന്ത് ഭാര്‍ഗവീനിലയമോ..? കോട്ടയം ജില്ലാ കൃഷിത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്‌സുകൾ പലതും ഉപയോഗിക്കാതെ നാശത്തിന്‍റെ വക്കിൽ; മേല്‍ക്കൂരയിലടക്കം വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നുപന്തലിച്ചു; വാതിലുകളും ജനാലകളും ഓടുകളുമടക്കം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥ

Spread the love

കുററവിലങ്ങാട്: കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ ചിലതു കണ്ടാല്‍ ഭാര്‍ഗവീനിലയത്തേക്കാള്‍ കഷ്ടം.

ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യമൊരുക്കിയിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ പലതും ഉപയോഗിക്കാതെ നാശത്തിന്‍റെ വക്കിലെത്തി.

ഒരുകാലത്ത് സജീവമായിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ ഇന്ന് പച്ചിലപടര്‍പ്പുകള്‍ നിറഞ്ഞ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കെടുകാര്യസ്ഥതയുടെ നേര്‍ക്കാഴ്ചയാണ് കാണാനാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംസി റോഡരികിലുള്ള ഒരു ക്വാര്‍ട്ടേഴ്‌സ് ഉപയോഗിക്കാതെ വന്നതിന് പിന്നാലെ ആരും തിരിഞ്ഞുനോക്കാത്ത സ്ഥിതിയിലാണ്. ഇതിന്‍റെ മേല്‍ക്കൂരയിലടക്കം വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നുപന്തലിച്ച്‌ നില്‍ക്കുകയാണ്. വാതിലുകളും ജനാലകളും മേച്ചില്‍ ഓടുകളുമടക്കം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്.

താമസത്തിനു പ്രയോജനപ്പെടുത്താത്ത സാഹചര്യത്തില്‍ മറ്റ് ആവശ്യങ്ങളിലേക്ക് ഈ കെട്ടിടത്തെ നേരത്തെതന്നെ ഉപയോഗിക്കാമായിരുന്നുവെങ്കിലും അതുണ്ടായില്ല.

കെട്ടിടത്തിന്‍റെ ജനാലകളും വാതിലുകളും തടിയും ഓടുമൊക്കെ പൊളിച്ചുമാറ്റിയാലും നശിക്കാതെ പ്രയോജനപ്പെടുത്താനാകും. ഇത്തരത്തിലുള്ള ശ്രമങ്ങളൊന്നും അടുത്തനാളുകളിലൊന്നും ഉണ്ടായിട്ടില്ല. ജില്ലാ കൃഷിത്തോട്ടത്തിലൂടെ യാത്രനടത്തിയാല്‍ ഇത്തരം ശേഷിപ്പുകള്‍ പലയിടങ്ങളിലും കണ്ടെത്താനാകും.