
കൊല്ലം ബാറിലെ അഭിഭാഷകനെ പോലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധം; കോട്ടയം ബാർ അസോസിയേഷൻ കോടതി നടപടികൾ ബഹിഷ്കരിച്ചു പ്രകടനം നടത്തി
കോട്ടയം : കൊല്ലം ബാറിലെ അഭിഭാഷകനായ പനമ്പിൽ ജയകുമാറിനെ പോലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചു കോട്ടയം ബാർ അസോസിയേഷൻ ഇന്ന് കോടതി നടപടികൾ ബഹിഷ്കരിച്ചു പ്രകടനം നടത്തി.
പ്രതിഷേധ പ്രമേയം പാസ്സാക്കി. കൊല്ലം ബാറിന്റെ സമരപരിപാടികളിൽ നേരിട്ട് പങ്കെടുക്കാൻ കോട്ടയം ബാറിൽ നിന്നും 50 പ്രതിനിധികൾ യാത്ര തിരിച്ചു. പ്രതിഷേധ പരിപാടികൾക്ക് പ്രസിഡന്റ് അഡ്വ. രാജീവ് പി. നായർ, സെക്രട്ടറി അഡ്വ. ബോബി ജോൺ, ട്രഷറർ വിഷ്ണുമണി എന്നിവർ നേതൃത്വം നൽകി.
Third Eye News Live
0