ട്രാഫിക്ക് നിയന്ത്രിച്ച് കൊണ്ടിരുന്ന പൊലീസുകാരനെ മദ്യപിച്ചെത്തിയ അഭിഭാഷകൻ വാഹനമിടിക്കാൻ ശ്രമിച്ചു; കോട്ടയം ബാറിലെ അഭിഭാഷകൻ അറസ്റ്റിൽ

Spread the love

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് പൊലീസുകാരനെ വാഹനമിടിക്കാൻ ശ്രമിച്ച അഭിഭാഷകൻ ചങ്ങനാശേരിയിൽ അറസ്റ്റിലായി

video
play-sharp-fill

കവിയൂർ പാറക്കടവ് വീട്ടിൽ അഡ്വ. ലിബിൻ വർഗീസിനെയാണ് ചങ്ങനാശ്ശേരി പൊലീസ് പിടി കൂടിയത്.

കോട്ടയം ബാറിലെ അഭിഭാഷകനാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ് സിഗ്നൽ കണ്ട് വാഹനത്തിന് നേരെ കൈകാണിച്ച ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ഷെമീറിൻ്റെ ദേഹത്ത് ജോലി തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി വാഹനം ചേർത്ത് നിർത്തുകയായിരുന്നു. ലിബിൻ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

ലിബിൻ വർഗീസിനെതിരെ
പൊലീസ് കേസെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.