video
play-sharp-fill
കോട്ടയം ലോഗോസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റിനെ മറച്ചുകൊണ്ട് പരസ്യ ബോർഡ്; നടപടിയെടുക്കാതെ നഗരസഭയും പിഡബ്ല്യുഡിയും പൊലീസും

കോട്ടയം ലോഗോസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റിനെ മറച്ചുകൊണ്ട് പരസ്യ ബോർഡ്; നടപടിയെടുക്കാതെ നഗരസഭയും പിഡബ്ല്യുഡിയും പൊലീസും

സ്വന്തം ലേഖകൻ

കോട്ടയം: ലോഗോസ് ജംഗ്ഷനിലെ ട്രാഫിക് ഐലൻ്റിൽ ഡ്രൈവർമാർക്ക് ട്രാഫിക് സിഗ്നൽ ലൈറ്റ് കാണാത്തവിധം പരസ്യബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.

ഇത് മൂലം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ഇറക്കം ഇറങ്ങിയെത്തുന്ന വാഹനങ്ങൾക്ക് സിഗ്നൽ ലൈറ്റ് കത്തി കിടക്കുന്നത് കാണാൻ സാധിക്കുന്നില്ല. നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അപകടത്തിൽപ്പെട്ടത്.


ട്രാഫിക് സിഗ്നൽ ലൈറ്റുകളിലും ഡിവൈഡറുകളിലും പരസ്യബോർഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടും ഈ ഉത്തരവിനെ വെല്ലുവിളിച്ചാണ് ഇത്തരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ നഗരസഭ അനുമതി കൊടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കഞ്ഞിക്കുഴി സ്വദേശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.