അയല്‍വാസിയായ ഡോക്ടറെ മർദിച്ചെന്ന പരാതി; നടൻ കൃഷ്ണപ്രസാദിനും ബിജെപി കൗണ്‍സിലറായ സഹോദരനുമെതിരെ കേസ്: ചങ്ങാനാശ്ശേരി പൊലീസാണ് കേസെടുത്തത്

Spread the love

കോട്ടയം: അയല്‍വാസിയായ ഡോക്ടറെ മർദിച്ചെന്ന പരാതിയില്‍ നടൻ കൃഷ്ണപ്രസാദിനും ബിജെപി കൗണ്‍സിലറായ സഹോദരൻ കൃഷ്ണകുമാറിനുമെതിരെ കേസ്.  ചങ്ങാനാശ്ശേരി പൊലീസാണ് കേസെടുത്തത്.

video
play-sharp-fill

കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ ശ്രീകുമാറിനാണ് മർദനമേറ്റത്. മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിനു കാരണം എന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ ഡോക്ടർ പുറത്തു വിട്ടിട്ടുണ്ട്. അതേ സമയം, മർദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് നടൻ കൃഷ്ണപ്രസാദിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group