play-sharp-fill
ആനയെ വാങ്ങാം, തോട്ടി വാങ്ങാന്‍ കാശില്ല..! ഉദ്ഘാടനവും കഴിഞ്ഞ് നേതാക്കന്മാര്‍ പോയി, കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ പൊതുജനം ബസ് കാത്തിരിക്കുന്നത് വെറും നിലത്ത്; കസേര ഇല്ലത്ത അവസ്ഥ ചർച്ചയാക്കിയത് ട്രോൾ കോട്ടയം; ആവശ്യമായ ഇരിപ്പിടമില്ലാത്ത  കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് സഹായഹസ്തവുമായി അച്ചായന്‍സ് ഗോള്‍ഡ്; ആവശ്യമായ ഇരിപ്പിടങ്ങള്‍ നല്കാമെന്ന് ടോണി വർക്കിച്ചൻ

ആനയെ വാങ്ങാം, തോട്ടി വാങ്ങാന്‍ കാശില്ല..! ഉദ്ഘാടനവും കഴിഞ്ഞ് നേതാക്കന്മാര്‍ പോയി, കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ പൊതുജനം ബസ് കാത്തിരിക്കുന്നത് വെറും നിലത്ത്; കസേര ഇല്ലത്ത അവസ്ഥ ചർച്ചയാക്കിയത് ട്രോൾ കോട്ടയം; ആവശ്യമായ ഇരിപ്പിടമില്ലാത്ത കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് സഹായഹസ്തവുമായി അച്ചായന്‍സ് ഗോള്‍ഡ്; ആവശ്യമായ ഇരിപ്പിടങ്ങള്‍ നല്കാമെന്ന് ടോണി വർക്കിച്ചൻ

സ്വന്തം ലേഖകന്‍

കോട്ടയം: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുനര്‍നിര്‍മിച്ച കോട്ടയം കെഎസ്ആര്‍ടിസി പുതിയ ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്ന് നല്‍കിയത്. ഒരു നിലയുള്ള കാത്തിരിപ്പു കേന്ദ്രത്തിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും നിര്‍മാണം ഏറെ നാള്‍ ഒച്ചിഴയുന്ന വേഗത്തിലായിരുന്നു. പ്രതിഷേധ സ്വരം ഉയര്‍ന്ന് തുടങ്ങിയതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കി, ഉദ്ഘാടന മഹാമഹവും ഗംഭീരമാക്കി. പക്ഷേ, പിന്നെയാണ് സ്റ്റാന്‍ഡില്‍ കാത്തിരിക്കാന്‍ ഇരിപ്പിടമില്ലെന്ന സത്യം കണ്ണുംമിഴിച്ച് മുന്നില്‍ വന്നുപെട്ടത്. സ്ത്രീകളും വയോജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ദിവസവും വന്നെത്തുന്ന സറ്റാന്‍ഡില്‍ ഇരിപ്പിടം സ്ഥാപിക്കാന്‍ മാത്രം അധികൃതര്‍ മറന്നു. ബസ് സ്റ്റാൻഡിൽ കസേര ഇല്ലാത്ത അവസ്ഥ ചർച്ചയാക്കി മാറ്റിയത് ട്രോൾ കോട്ടയമാണ്.

അത്യാധുനിക സൗകര്യത്തോടെ പണിതുയര്‍ത്തിയ സ്റ്റാന്‍ഡില്‍, നിലത്തിരുന്നും കിടന്നും യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന കാഴ്ച ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇത്തരം ഗുരുതര അനാസ്ഥകളെപ്പറ്റി ആര് ആരോട് പരാതി പറയാന്‍ എന്ന അവസ്ഥയിലിരിക്കുമ്പോഴാണ് ട്രോള്‍ കോട്ടയം ഉള്‍പ്പെടെയുള്ള പേജുകള്‍ സംഭവം ഏറ്റെടുക്കുന്നതും ഇരിപ്പിട പ്രശ്‌നം വൈറലാകുന്നതും. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇരിപ്പിട പ്രശ്‌നത്തിന് പരിഹാരവുമായി അച്ചായന്‍സ് ഗോള്‍ഡ് മുന്നോട്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയിക്കേണ്ട, കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാട്ടാക്കട സംഭവത്തില്‍ സുപ്രധാന പ്രതികരണവുമായി രംഗത്തെത്തിയ അച്ചായന്‍സ് ഗോൾഡ് തന്നെ. ആറ് മാസമായി കെഎസ്ആര്‍ടിസിക്ക് നല്‍കിവരുന്ന ലക്ഷക്കണക്കിന് രൂപയുടെ പരസ്യകരാറില്‍ നിന്നാണ് അന്ന് അച്ചായന്‍സ് ഗോള്‍ഡ് പിന്മാറിയത്. ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നില്‍വെച്ച് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. അതിന് ശേഷം പെണ്‍കുട്ടിയുടെ നാല് വര്‍ഷത്തെ യാത്രാ ചെലവിനുള്ള തുകയും അവര്‍ കുട്ടിയുടെ കാട്ടാക്കടയിലെ വീട്ടിലെത്തി കൈമാറി.

അന്ന്, നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്ന നിലപാട് സധൈര്യം തുറന്നുപറഞ്ഞ് മുന്നട്ടുവന്ന അച്ചായന്‍സ് ഗോൾഡ് എം ഡി ടോണി വര്‍ക്കിച്ചന്‍, പുതിയ കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ഇരിപ്പിടമില്ലാത്ത അവസ്ഥ കണ്ടതോടെയാണ് ഇരിപ്പിടം സ്‌പോണ്‍സര്‍ ചെയ്യാമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കോട്ടയം നഗരത്തിലെത്തുന്ന ആരും വിശന്ന് വലയാന്‍ പാടില്ലെന്ന അച്ചായന്‍സ് ഗോള്‍ഡിന്റെ കരുതലാണ് കോട്ടയത്തെ സ്‌നേഹസ്പര്‍ശം പദ്ധതി. മാസങ്ങളായി നഗരത്തിലെ അശരണരുടെ വിശപ്പ് അകറ്റാന്‍ സ്നേഹസ്പര്‍ശം എന്ന പദ്ധതിയുമായി അച്ചായന്‍സ് ഗോള്‍ഡ് സജീവമാണ്. ദിവസവും മുന്നൂറോളം ആളുകളാണ് അച്ചായന്‍സ് ഗോള്‍ഡിന്റെ സ്നേഹ സ്പര്‍ശം പദ്ധതി വഴി വിശപ്പകറ്റുന്നത്. മീന്‍കറിയും മീന്‍ വറുത്തതും പുളിശ്ശേരിയും സാമ്പാറും ഉള്‍പ്പെടെ വിഭവ സമൃദ്ധമായ ഊണ് ആണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.

ആവശ്യമായ ഇരിപ്പിടം കൂടി എത്തുന്നതോടെ കോട്ടയം കെഎസ്ആര്‍ടിസി ടെര്‍മിനലിന് പൂര്‍ണ്ണത കൈവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അച്ചായന്‍സ് ഗോള്‍ഡിന്റെ സ്നേഹ സ്പര്‍ശം പദ്ധതി ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമൂഹിക പ്രശ്‌നങ്ങളിലെ ശ്രദ്ധേയ ഇടപെടലുകളും മറ്റ് വന്‍കിട വ്യാപാരികള്‍ക്കും മാതൃകയാണ്.