video
play-sharp-fill
കോട്ടയത്തിന്റെ മണിക്കിലുക്കമായി ടോണി വർക്കിച്ചൻ..! ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം പാവങ്ങളുടെ തോഴനായ ടോണി വർക്കിച്ചന്

കോട്ടയത്തിന്റെ മണിക്കിലുക്കമായി ടോണി വർക്കിച്ചൻ..! ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം പാവങ്ങളുടെ തോഴനായ ടോണി വർക്കിച്ചന്

സ്വന്തം ലേഖകൻ

കോട്ടയം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന്. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ വിനയനും രമ്യ ഹരിദാസ് എം പി യും ചേർന്ന് പുരസ്‌കാരം ടോണി വർക്കിച്ചന് സമ്മാനിച്ചു.

തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളിലൊരാളായിരുന്നു കലാഭവൻ മണി. ഒരു നടൻ എന്നതിലുപരി പാവങ്ങൾക്ക് എന്നും താങ്ങും തണലുമായി നിൽക്കാനാണ് കലാഭവൻ മണി ശ്രമിച്ചത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആ വലിയ കലാകാരൻ നേതൃത്വം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനമായ രീതിയിൽ പാവങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തകർക്കാണ് മണിരത്നം പുരസ്കാരം നൽകിവന്നിരുന്നത്.

കോട്ടയം അയർകുന്നം സ്വദേശിയായ ടോണി വർക്കിച്ചനെ കാരുണ്യത്തിന്റെ നിറകുടമായാണ് പാവപ്പെട്ട ജനങ്ങൾ കാണുന്നത്. കേരളത്തിലെവിടെയും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി ടോണി വർക്കിച്ചനെത്തും. അത് ടോണിയുടെ ഉറപ്പാണ്.