video
play-sharp-fill

വിവിധ കേസുകളിൽപ്പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിൽ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ   നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  അഞ്ച് പ്രതികൾ കൂടി പോലീസിന്റെ പിടിയിൽ

വിവിധ കേസുകളിൽപ്പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിൽ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് പ്രതികൾ കൂടി പോലീസിന്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 5 പേര്‍ കൂടി പോലീസിന്റെ പിടിയിലായി.

ഇവർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് അയ്മനും മാളിയേക്കൽ വീട്ടിൽ ആഗ്നേഷ്, തിരുവാർപ്പ് പാണ്ടൻകേരിയിൽ വീട്ടിൽ പിയൂഷ്, തമ്പലക്കാട് അയല്ലൂർ വീട്ടിൽ ഷാജി, കുമരകം പുതുപ്പറമ്പിൽ വീട്ടിൽ ശശികുമാർ, പാമ്പാടി സ്മിത ഭവനം വീട്ടിൽ എം.വി ഗോപാലകൃഷ്ണൻ എന്നിവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.