
കോട്ടയത്ത് നിന്ന് തിരുവാർപ്പിലേക്ക് പോകുകയായിരുന്ന എർട്ടിഗ കെ എസ് ഇബി പോസ്റ്റിലിടിച്ച് അപകടം; സമീപത്തെ വീടിന്റെ മതിൽ തകർന്നു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് നിന്ന് തിരുവാർപ്പിലേക്ക് പോകുകയായിരുന്ന എർട്ടിഗ മാണിക്കുന്നത്ത് വെച്ച് കെ എസ് ഇബി പോസ്റ്റിലിടിച്ച് അപകടം. ഇന്ന് രാവിലെ 12.30ഓടെയാണ് അപകടം നടന്നത്.
തിരുവാർപ്പ് സ്വദേശി സിറിൾ ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
കോട്ടയയത്ത് നിന്ന് തിരുവാർപ്പിലേക്ക് പോകുകയായിരുന്നു എർട്ടികയാണ് നിയന്ത്രണം നഷ്ടമായി സമീപത്തുണ്ടായിരുന്ന കെ എസ് ഇ ബി പോസ്റ്റിലും തുടർന്ന് മാണിക്കുന്നത്ത് ഷാജിയുടെ വീട്ട് മതിലിലും ഇടിച്ചു കയറിയത്. .
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതവേഗത്തിൽ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിന് സൈഡ് നൽകവെയാണ് കാർ കെ എസ് ഇ ബി പോസ്റ്റിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ച് നിന്നത്.
ഇടിയുടെ ആഘാതത്തിൽ കെ എസ് ഇ ബി കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് ചരിഞ്ഞ നിലയിലാണ്.
അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതതടസ്സവും, വൈദ്യുതി തടസ്സവും ഉണ്ടായി. സംഭവമറിഞ്ഞ് കെ എസ് ഇ ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.