play-sharp-fill
കോട്ടയം എം സി റോഡിൽ വൈഡബ്ലുസിഎയ്ക്ക് എതിർവശത്ത് വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം; തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ; മരിച്ചത് കാരാപ്പുഴ സ്വദേശിനിയായ അറുപത്തിനാലുകാരി

കോട്ടയം എം സി റോഡിൽ വൈഡബ്ലുസിഎയ്ക്ക് എതിർവശത്ത് വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം; തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ; മരിച്ചത് കാരാപ്പുഴ സ്വദേശിനിയായ അറുപത്തിനാലുകാരി

സ്വന്തം ലേഖകൻ

കോട്ടയം: ശക്തമായ മഴയിൽ കോട്ടയം എം സി റോഡിൽ വൈഡബ്ലുസിക്ക് എതിർവശത്തെ വീടിൻെറെ പുതിയതായി നിർമ്മിച്ച മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരാപ്പുഴ വെള്ളിക്കുഴയിൽ പരേതനായ സോമന്റെ ഭാര്യ വത്സല സോമൻ(64) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.


ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിതമായി നടന്നുപോകുന്നതിനിടയിൽ വത്സലയുടെ തലയിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. അപകടത്തിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.മണ്ണിനടിയിൽ അകപ്പെട്ട വീട്ടമ്മയെ കോട്ടയം ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.

അപകടത്തെത്തുടർന്ന് അല്പനേരം ​ഗതാ​ഗത തടസ്സമുണ്ടായി. ട്രാഫിക്ക് എസ്എച്ച്ഒ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിരുന്നു. മക്കൾ.രജനീഷ്,രതീഷ്, രഞ്ജിനി. സംസ്കാരം പിന്നീട്