
സ്വന്തം ലേഖിക.
കോട്ടയം :എരുമേലി കണ്ണിമലയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവ് മരിച്ചു.മഞ്ഞളരുവി പാലയ്ക്കല്‍ വര്‍ക്കിച്ചന്‍റെ മകൻ ജെറിൻ (17) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലിനാണ് എരുമേലി-മുണ്ടക്കയം റൂട്ടില്‍ കണ്ണിമല എസ് വളവിന് സമീപമായിരുന്നു അപകടം സംഭവിച്ചത്.ജെറിന്‍റെ ഒപ്പം യാത്ര ചെയ്ത വടകരയോലില്‍ തോമസിന്‍റെ മകൻ നോബിളിനെ (17)നു ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെറിനും നോബിളും സ്കൂട്ടറില്‍ മുണ്ടക്കയത്ത് നിന്ന് വീട്ടിലേയ്ക്ക് പോവുന്ന സമയത്ത് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു.