video
play-sharp-fill

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം  നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ തേർഡ് ഐ ന്യൂസിന്

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ തേർഡ് ഐ ന്യൂസിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി നടന്ന അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ തേർഡ് ഐ ന്യൂസിന്.

ബസ് സ്റ്റാൻഡിന് സമീപമുള്ള ഡി ഫ്രൂട്സ് എന്ന കടയിലേക്കാണ് രാവിലെ പതിനൊന്നരയോടെ കാർ ഇടിച്ചു കയറിയത്.

പള്ളം കരീമടം വീട്ടിൽ ബാബുവിന്റെ വാഹനമാണ് കടയിലേക്ക് ഇടിച്ചു കയറിയത്. ഇതേ കടയിൽ നിന്ന് തന്നെ സാധനം വാങ്ങി വണ്ടിയിൽ കയറി തിരികെ പോകാൻ തുടങ്ങുമ്പോഴാണ് അപകടം നടന്നത്.

സാധനം വാങ്ങി കാറിൽ കയറി വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ ​ഗിയർ ഇടുന്നതിലുണ്ടായ പിഴവാണ് അപകടത്തിൽ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന സമയത്ത് കടയിൽ രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. കടയിൽ അധികം തിരക്കില്ലാതിരുന്നതും ജീവനക്കാർ ഓടിമാറിയതും വൻ ദുരന്തമാണ് ഒഴിവായത്.