
കോട്ടയം: ഉഴവൂരില്‍ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുടുക്കപ്പാറ പാട്ടുപാറയില്‍ അമല്‍ (23) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം. ഉഴവൂർ കുടുക്കപ്പാറയില്‍ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയതായിരുന്നു ടിപ്പർ ലോറി. ഈ ടിപ്പർ ലോറി ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ അമലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയില്‍. സംഭവത്തില്‍ പോലീസ് കേസെടുത്തു.


