
തിടനാട്ടും പൂഞ്ഞാറിലും വാഹനാപകടം: രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു; പരിക്കേറ്റത് ഈരാറ്റുപേട്ട, തീക്കോയി സ്വദേശികൾക്ക്
ഈരാറ്റുപേട്ട: തിടനാട്ടും പൂഞ്ഞാറിലം ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു.
തിടനാട് പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട ശാസ്താംകുന്നേല്‍ അല്‍ത്താഫി (25)നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
പൂഞ്ഞാര്‍ പനച്ചിപ്പാറയില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് തീക്കോയി സ്വദേശി സുജിത്തി (27)നെ പരിക്കുകളോടെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്കാണു മറിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0