കോട്ടയം: ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിനിയായ വടക്കേമുണ്ടക്കൽ അബിതക്ക് (18) ദാരുണാന്ത്യം.അബിതയുടെ ഒപ്പം ഉണ്ടായിരുന്ന മാതാവ് നിഷയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകിട്ട് ഏഴ് മണിയോടെ ചന്തക്കവലയിലായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ യാത്രക്കാരും വ്യാപാരികളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിത മരണപ്പെട്ടു.