
വിവിധ കേസുകളിൽ കോടതി ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയി; കോട്ടയത്ത് ആറ് പേർ പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം; വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 6 പേര്‍ പോലീസിന്റെ പിടിയിൽ. ഇവർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് കോട്ടയം ചെട്ടികുന്ന് അറക്കൽചിറ വീട്ടിൽ രാജീവ് എ.ആർ, നാട്ടകം പത്തിപറമ്പിൽ വീട്ടിൽ അനീഷ് അബ്രഹാം, പെരുമ്പായിക്കാട് പാറക്കൽ വീട്ടിൽ ജോമോൻ ജോർജ്, ചങ്ങനാശ്ശേരി മുക്കോലിൽ വീട്ടിൽ ജോജി വർഗീസ്, ചിങ്ങവനം കുന്നേൽ പുതുവേലിൽ വീട്ടിൽ അനിൽകുമാർ, പാമ്പാടി കാവുങ്കല്‍ വീട്ടിൽ അരുൺകുമാർ എന്നിവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0