“കോട്ടയത്ത് ജയിച്ചവരില്‍ കൂടുതലും, അത് വര്‍ഗീയതയാണോ?: യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വര്‍ക്കി

Spread the love

കൊച്ചി: കോട്ടയത്ത് ജയിച്ചവരില്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളാണെന്നും അത് വർഗീയതയാണോയെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കി.

video
play-sharp-fill

ആലപ്പുഴയില്‍ ജയിച്ചവരില്‍ ഭൂരിഭാഗവും മറ്റു പല ആളുകളാവും, അത് വർഗീയതയാണോയെന്നും അബിൻ വർക്കി ചോദിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതിയെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിലാണ് അബിൻ വർക്കിയുടെ പ്രതികരണം.

കണ്ണൂർ ജില്ലാ പഞ്ചായത്തില്‍ വിജയിച്ചത് സിപിഎമ്മാണല്ലോ, അവിടെ ജയിച്ചവരുടെ ലിസ്‌റ്റെടുക്കൂ, അത് വർഗീയത കാരണമാണോയെന്നും അബിൻ വർക്കി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുപോലെ നിരുത്തരവാദപരമായി സംസാരിക്കുന്ന സജി ചെറിയാനൊക്കെ സത്യത്തില്‍ എന്തിനാണ് ശ്രമിക്കുന്നത്? ഇയാള്‍ക്കൊക്കെ ചിലപ്പോള്‍ ഒരു പ്രാവശ്യമൊക്കെ ജനപ്രതിനിധിയാകാമായിരിക്കും.

നാല് വോട്ട് കിട്ടുമായിരിക്കും. പക്ഷേ ഈ നാടിന്റെ സാമൂഹിക ഘടനയെ തകർത്താല്‍ ഈ നാട് തകരില്ലേ…?- അബിൻ വർക്കി ചോദിച്ചു.