
സ്വന്തം ലേഖകൻ
കോട്ടയം: തിരുവഞ്ചൂരിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വാക്ക് തർക്കത്തിനിടെ
യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
തിരുവഞ്ചൂർ പോളചിറ ലക്ഷം വീട് കോളനിയിൽ നടന്ന കൊലപാതകത്തിൽ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വന്നല്ലൂർകര കോളനി സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷൈജുവിന്റെ ശരീരത്തിൽ പല ഭാഗത്തും മുറിവുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയർക്കുന്നം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ലാലുവിന്റെ വീടിനു മുന്നില്‍ രക്തക്കറ കണ്ടെത്തി. കൃത്യത്തിനു ശേഷം 100 മീറ്റര്‍ ഇപ്പുറം റോഡ് അരികിലെ മറ്റൊരു വീടിനു മുന്നില്‍ മൃതദേഹം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്ന് പോലീസ് കരുതുന്നു. ബിഎസ്പി പ്രവര്‍ത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങിയിരുന്നു. അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. പോസ്റ്ററുകള്‍ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് വിശദീകരിച്ചു.
സ്വന്തം വീടിന് മുന്നിൽ കൃത്യം നടത്തിയ ശേഷം ശേഷം പ്രതി റോഡ് അരികിലെ മറ്റൊരു വീടിനു മുന്നിൽ ജഡം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്ന് പൊലീസ് കരുതുന്നത്.
ബി എസ് പി പ്രവർത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്. പോസ്റ്ററുകൾ കൊണ്ടു മൂടിയ നിലയിലായിരുന്നു ജഡമെങ്കിലും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. ഇക്കാര്യം പൊലീസ് തന്നെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി എസ് പി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.