
കോട്ടയം: ഐപ്സോ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാചരണം നടത്തി. കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന പരിപാടി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പാലസ്തീനിൽ കുട്ടികളെയും സ്തീകളെയും കൊന്നൊടുക്കുന്ന കിരാതമായ യുദ്ധം ഇസ്രയൽ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഐപ്സോ സംസ്ഥാന കമ്മിറ്റി അംഗം അനിയൻ മാത്യു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ.കെ ആർ ശ്രീനിവാസൻ, സംസ്ഥാന സെക്രട്ടറി ബൈജു വലത്ത്, ബി ശശികുമാർ, പി കെ ആനന്ദക്കുട്ടൻ, ടി സി ബിനോയ്, ബി ആനന്ദക്കുട്ടൻ, ആർ അർജ്ജുനൻ പിള്ള, കെ ഗോപാലകൃഷ്ണൻ, സി കെ ശാന്ത, അഡ്വ. ജിതേഷ് ജെ ബാബു, കെ എസ് സജീവ്, അഡ്വ ജോസ് ചെങ്ങഴത്ത്, സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



