കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധന; വാളയാര്‍ ചെക്ക്പോസ്റ്റില്‍ 4.120 കിലോ ഗ്രാം കഞ്ചാവുമായി കോട്ടയം പനച്ചിക്കാട് സ്വദേശിയായ 19കാരൻ പിടിയില്‍

Spread the love

 

 

പാലക്കാട്‌:കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്ന് 4.120 കിലോ ഗ്രാം കഞ്ചാവുമായി കോട്ടയം സ്വദേശിയെ വാളയാർ എക്സൈസ് ചെക്ക്പോസ്റ്റില്‍ പിടികൂടി.

video
play-sharp-fill

കോട്ടയം പനച്ചിക്കാട് വില്ലേജില്‍ പൂവത്തത്തരുത്ത് ദേശത്ത് പുത്തൻപറമ്ബില്‍ വീട്ടില്‍ അഫ്സല്‍ (19) ആണ് ചൊവ്വാഴ്ച നടന്ന വാഹന പരിശോധനയില്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പി. രമേശിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ പ്രേമാനന്ദകുമാറും സംഘവുമാണ് പരിശോധന നടത്തിയത്. ബസ്സിലെ യാത്രക്കാരനായിരുന്ന പ്രതിയെ സംശയം തോന്നി വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോഹരൻ, ഷിബു കുമാർ, ഗ്രേഡ് പ്രിൻറിവ് ഓഫീസർ സജീഷ്, സിവില്‍ എക്സൈസ് ഓഫീസർമാരായ അരുണ്‍, സുബിൻ, അശ്വന്ത്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ രഞ്ജിനി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു