നാഗാലാൻഡ് ഗവർണർ എൽ.ഗണേശൻ അന്തരിച്ചു

Spread the love

ചെന്നൈ: നാഗാലാൻഡ് ഗവർണർ എൽ.ഗണേശൻ (80) അന്തരിച്ചു.വസതിയിൽ വച്ച് വീണ് തലയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

video
play-sharp-fill

1945 ൽ തഞ്ചാവൂരിൽ ജനിച്ച ഗണേശൻ ഹിന്ദു മുന്നണിയിലും തുടർന്ന് ബിജെപിയിലും ചേർന്നു. തുടർന്ന് തമിഴ്നാട് ബിജെപി പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.

2021ൽ മണിപ്പുർ ഗവർണറായി. പിന്നീട് ബംഗാൾ ഗവർണറുടെ അധിക ചുമതലയും വഹിച്ചു. 2023ലാണ് നാഗാലാൻഡ് ഗവർണറായത്. മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗവുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group