
കോട്ടയം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കലും അതിൻറെ വിനിയോഗവും സംബന്ധിച്ചുള്ള ഏഴാം ധനകാര്യകമ്മീഷനു മുൻപിൽ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് ജില്ലാ ആസൂത്രണ സമിതിയംഗങ്ങളും ജനപ്രതിനിധികളും.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ വിനിയോഗിക്കാനും സാമ്പത്തികശേഷി മെച്ചപ്പെടുത്താനും വേണ്ടിയുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷൻ ചെയർമാൻ ഡോ. കെ.എൻ. ഹരിലാൽ പ്രത്യേക ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുത്തത്.
ജനറല്‍ പര്‍പസ് ഫണ്ട് നൽകുമ്പോൾ വരുമാനം കുറവുള്ള പഞ്ചായത്തുകള്‍ക്കു പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കൂടാതെ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് കൂടുതൽ ഫണ്ടുകൾ അനുവദിക്കണമെന്നും, തോടുകളിൽ എക്കൽ നീക്കം ചെയ്യാനുള്ള ചുമതല മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്ന് മാറ്റി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്നും വിവിധ നിർദേശങ്ങൾ ഉന്നയിക്കപ്പെട്ടു. നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സെമി-ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കാനുള്ള ശുപാർശയും ധനകാര്യ കമ്മീഷൻ പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ ഡോ. കെ.എൻ. ഹരിലാൽ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group