
ആന വണ്ടിയിൽ മഴയത്ത് യാത്ര പോയാലോ. ഈ ഓഗസ്റ്റിൽ കണ്ടുതീർക്കേണ്ട നിരവധി സുന്ദരമായ ഇടങ്ങൾ കേരളത്തിൽ ഉണ്ട്. അത്തരം ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി കൊല്ലം കെ എസ് ആർ ടി സി ചില യാത്രകളും ഒരുക്കിയിട്ടുണ്ട്. ഏതൊക്കെയാണ് പാക്കേജുകളെന്ന് വിശദമായി നോക്കിയാലോ?
ഓഗസ്റ്റ് രണ്ടിനാണ് ആദ്യ യാത്ര മലരിക്കല്‍ ആമ്പല്‍ പാടം, ഹില്‍ പാലസ് മ്യൂസിയം, കൊച്ചൊരിക്കല്‍ ഗുഹ, അരീക്കല്‍ വെള്ളച്ചാട്ടം എന്നിവ ഉള്‍പ്പെടുന്ന യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ യാത്രയിലെ പ്രധാന ആകർഷണം മലരിക്കൽ തന്നെ. ആമ്പൽ പൂക്കങ്ങൾ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ അതിരാവിലെയെത്തണം. ആമ്പൽപ്പാടം ചുറ്റിക്കാണാൻ ഒരാൾക്ക് 100 രൂപയാണ് വള്ളത്തിന് ഫീസ്. ഓഗസ്റ്റ് 9, 17 തീയതികളിലും ഇതേ പാക്കേജ് ഉണ്ട്. ഒരാൾക്ക് വരുന്ന ചിലവ് 890 രൂപയാണ്.
ഓഗസ്റ്റ് മൂന്നിന്റെ വാഗമണ്‍ യാത്ര രാവിലെ അഞ്ചിന് ആരംഭിക്കും. മഴയും കോടമഞ്ഞും മൂടി നിൽക്കുന്ന ഈ ഹിൽസ്റ്റേഷൻ കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. പൈൻ കാടിനുള്ളിൽ കോട നിറഞ്ഞ് നിൽക്കുന്ന കാഴ്ചകൾ കണ്ടാൽ ഒരുപക്ഷെ ഇത് നമ്മുെ നാടല്ലേയെന്ന് പോലും തോന്നിപ്പോകും. സാഹസഞ്ചാരികളെ കാത്ത് അഡ്വഞ്ചർ പാർക്കും ഇവടെ ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില്ല് പാലമൊക്കെ വേണ്ടുവോളം ആസ്വദിച്ച് മടങ്ങാം. ഉച്ചഭക്ഷണം ഉള്‍പ്പെടെ 1020 രൂപയാണ് ഒരാൾക്ക് വരുന്ന നിരക്ക്. കാനന യാത്രയായ ഗവി ഏഴ്,19 തീയതികളിലാണ്. ഗവി കാണാതെ എന്ത് മഴക്കാലം. കെ എസ് ആർ ടി സിയിലുള്ള യാത്ര തന്നെയാണ് ഈ പാക്കേജിന്റെ ഹൈലൈറ്റ്. 1750 രൂപയാണ് നിരക്ക്. ഓഗസ്റ്റ് ഒമ്പതിലെ പൊന്മുടി യാത്ര രാവിലെ 6.30 ന് ആരംഭിച്ചു രാത്രി ഒമ്പതോടെ മടങ്ങി എത്തും. 650 രൂപയാണ് നിരക്ക്. ഇല്ലിക്കല്‍ കല്ല്- ഇലവീഴാ പൂഞ്ചിറ യാത്ര 10, 17 തീയതികളില്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 820 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക്: 9747969768, 9995554409.