സ്വച്ഛ് സർവേഷനിൽ കോട്ടയം ജില്ലയ്ക്ക് അഭിമാന നേട്ടം: ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭകൾക്ക് സിംഗിൾ സ്റ്റാർ പദവി; അഞ്ചു നഗരസഭകൾക്ക് ഒഡിഎഫ് പ്ലസ് പദവിയും

Spread the love

കോട്ടയം: ദേശീയതലത്തില്‍ നഗരസഭകള്‍ക്കുള്ള ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേഷനില്‍ കോട്ടയം ജില്ലയില്‍നിന്ന് ആദ്യമായി സിംഗിള്‍ സ്റ്റാര്‍ പദവി നേടി ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭകള്‍.

video
play-sharp-fill

തുറസായ സ്ഥലങ്ങളെ മലമൂത്ര വിസര്‍ജനരഹിത പ്രദേശങ്ങളാക്കി നിലനിര്‍ത്തിയതിലൂടെ ജില്ലയിലെ അഞ്ചു നഗരസഭകള്‍ ഒഡിഎഫ് പ്ലസ് പദവിയും നേടിയെടുത്തിട്ടുണ്ട്. ശുചിത്വ മിഷനും നഗരസഭകളും ചേർന്നുള്ള സംയുക്ത ശ്രമങ്ങള്‍ക്കൊപ്പം, ഹരിതകര്‍മസേനയുടെയും ശുചീകരണത്തൊഴിലാളികളുടെയും പ്രവർത്തന ഫലമായാണ് ഈ ഒരു നേട്ടത്തിലേക്ക് വഴിയൊരുക്കി. ചങ്ങനാശേരി നഗരസഭയിലും കുമരകത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്‍റ് യൂണിറ്റിന്റെ പ്രവർത്തനവും ഈ വർഷത്തെ റാങ്കിംഗ് കഴിഞ്ഞ വർഷത്തേക്കാള്‍ മെച്ചപ്പെടുത്താന്‍ സഹായകമായി.

ഉറവിടമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, എംസിഎഫ്, മിനി എംസിഎഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍, പൊതുശൗചാലയങ്ങള്‍, ഹരിതടൗണ്‍, ഹരിതസ്ഥാപനങ്ങള്‍, ഇ-മാലിന്യശേഖരണം എന്നിവയും റാങ്കിംഗ് ഉയര്‍ത്തി. ചങ്ങനാശേരി നഗരസഭയില്‍ ജൈവമാലിന്യ സംസ്‌കരണത്തിനായി പ്രതിദിനം 30 ടണ്‍ ശേഷിയുള്ള സിഎന്‍ജി പ്ലാന്‍റ് സ്ഥാപിക്കല്‍, സാനിറ്ററി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററുകള്‍, സെപ്‌റ്റേജ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള എഫ്‌എസ്ടിപി പദ്ധതി, ഹരിതകര്‍മസേന വഴി നഗരസഭാതലത്തില്‍ ഇ-മാലിന്യശേഖരണം മുതലായവയാണ് തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group