കോട്ടയത്ത് തലയുയർത്തി കോവിഡ്; 175 പോസിറ്റീവ് കേസുകൾ;ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

Spread the love

കോട്ടയം:കേരളത്തിന് ആശങ്കയായി വീണ്ടും കോവിഡ് കേസുകളിൽ വർധന. സംസ്ഥാനത്തെ ആയിരം കോവിഡ് കേസുകളിൽ 175 എണ്ണവും കോട്ടയത്ത് ആണ്. 7 പേരുടെ നില ആശങ്കാജനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രായമായവരും ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രിസന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകണമെന്നും ആരോഗ്യവകുപ്പ് ശുപാര്‍ശചെയ്യുന്നു.അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം.

ദക്ഷിണ പൂർവ്വേശ്യൻ രാജ്യങ്ങളിൽ പടരുന്ന ഒമിക്രോൺ ജെ.എൻ 1 വകഭേദങ്ങളായ എൽ.എഫ് 7, എൻ.ബി.1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ബാധിതർക്ക് പനി ,ജലദോഷം .ശരീര വേദന ഉണ്ടാകുമെങ്കിലും കേരളത്തിൽ 93 ശതമാനം ആളുകളും പ്രതിരോധ വാക്സിൻ എടുത്തിട്ടുള്ളതിനാൽ ആശങ്ക വേണ്ട ഒരാഴ്ചക്കുള്ളിൽ ഭേദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത് .