
കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നത് 717 കുടുംബങ്ങൾ. ജില്ലയിൽ 57 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്, 41. ചങ്ങനാശേരി 12, വൈക്കം 4 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 2095 പേരാണ് ക്യാമ്പുകളിലുള്ളത്. 849 സ്ത്രീകളും 910 പുരുഷന്മാരും 336 കുട്ടികളുമുണ്ട്.