play-sharp-fill
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾക്കു വൈകിട്ട് ഏഴു വരെ തുറക്കാം: വ്യാപാരി വ്യവസായി സമിതിയുടെ നിവേദനത്തിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾക്കു വൈകിട്ട് ഏഴു വരെ തുറക്കാം: വ്യാപാരി വ്യവസായി സമിതിയുടെ നിവേദനത്തിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോവിഡ് നിയന്ത്രങ്ങളും ലോക്ക് ഡൗണിന്റെയും ഭാഗമായി ജില്ലയിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. വ്യാപാരികൾക്കു കടകൾ തുറക്കാനുള്ള സമയം വൈകിട്ട് അഞ്ചിൽ നിന്നും ഏഴു മണിയായി ഉയർത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ രണ്ടു മണിക്കൂർ അധികമായി തുറന്നിരിക്കാൻ സാധിക്കും.

വ്യാപാരി വ്യവസായി ജില്ലാ സമിതി ട്രഷറാർ പി.എ അബ്ദുൾ സലിമിന്റെ നേതൃത്വത്തിൽ നൽകിയ നിവേദത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാരി വ്യവസായി സമിതിയുടെ അറിയിപ്പ് ഇങ്ങനെ

കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണി
വരെ എങ്കിലും ഈ അവസരത്തിൽ തുറന്ന് പ്രവർത്തിക്കുന്നതിന് അനുവദിക്കണമെന്ന വ്യാപാരി വ്യവസായി സമിതിയുടെ ആവിശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചു..

ബുധനാഴ്ച മുതൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കാംമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.