ഈരാറ്റുപേട്ട വെള്ളാനി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കെട്ടിടം തകർന്നു വീണു; കെട്ടിടം അപകടാവസ്ഥയിൽ ;പുതിയ അധ്യയന വര്‍ഷം പ്രതിസന്ധിയിലായി

Spread the love

ഈരാറ്റുപേട്ട: കനത്ത മഴയിലും കാറ്റിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ഈരാറ്റുപേട്ട തലനാട് പഞ്ചായത്തിലെ വെള്ളാനി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നു വീണത്. പുലര്‍ച്ചെ നാലുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ മേല്‍ക്കൂര പൂര്‍ണമായും തകരുകയായിരുന്നു.

സ്‌കൂളിന്റെ ഓടുകള്‍ പൂര്‍ണമായും പറന്നുപോയി. കഴുക്കോലും പട്ടികയും നിലംപൊത്തി. രണ്ടു തൂണുകള്‍ക്കും തകരാര്‍ സംഭവിച്ചതോടെ കെട്ടിടം അപകടാവസ്ഥയിലായി.

കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഫാനുകള്‍, പ്രൊജക്ടര്‍, കുട്ടികളുടെ പഠനോപകരണങ്ങള്‍ എന്നിവയെല്ലാം നശിച്ചു. അധ്യാപകരും മറ്റു ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവയെല്ലാം എടുത്തുമാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ തുറക്കുന്നതിനു മുന്‍പ് അപകടം നടന്നതില്‍ നാട്ടുകാരും ആശ്വാസത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷവും പ്രതിസന്ധിയിലായി.