
കോട്ടയം: പെരുമ്പായിക്കാട് മുള്ളൂശ്ശേരി ഭാഗത്ത് താഴപ്പള്ളി വീട്ടിൽ അനന്തു സത്യൻ (26),ഈരാറ്റുപേട്ട പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ മുഹമ്മദ് മുനീർ (26) എന്നിവരെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്താൻ ഉത്തരവായി.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐപിസിന്റെ റിപ്പോർട്ട് പ്രകാരം റേഞ്ച് ഡി.ഐ.ജി. 6 മാസത്തേക്ക് ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ടാണ് ഉത്തരവിട്ടത്.
അനന്തു കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ നാല് കേസുകളിലും മുനീർ എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിക്കേസുകളിലും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമ കേസിലും പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group