video
play-sharp-fill

കോട്ടയം നഗരത്തിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നു; അണ്ണാൻ കുന്ന്, കുര്യൻ ഉതുപ്പ് റോഡ്, ഈരയിൽ കടവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം; രൂക്ഷമായ ദുർഗന്ധം വന്നതിന് പിന്നാലെ നാട്ടുകാരുടെ അന്വേഷണത്തിനൊടുവിൽ ആണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്.പൊതുജനത്തിന് വഴി നടക്കാൻ പറ്റാതായിട്ടും തിരിഞ്ഞ്  നോക്കാതെ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നഗരത്തിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നു. അണ്ണാൻ കുന്ന്, കുര്യൻ ഉതുപ്പ് റോഡ്, ഈരയിൽ കടവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം തള്ളുകയാണ്. ചേർത്തലയിൽ നിന്നെത്തുന്ന ലോറികളാണ് ഇത്തരത്തിൽ വഴി നീളെ മാലിന്യം തള്ളുന്നത്.

ഇന്നലെ പുലര്‍ച്ചെയാണു അണ്ണാൻ കുന്നിൽ മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണു വലിയതോതില്‍ മാലിന്യം തള്ളിയത് കണ്ടെത്തിയത്.

കഴിഞ്ഞദിവസവും കുര്യൻ ഉതുപ്പ് റോഡിലും മാലിന്യം തള്ളിയിരുന്നു.

പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞാണ് ലോറി എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സമീപ നഗരങ്ങളിൽ നിന്നടക്കം മാലിന്യങ്ങള്‍ ജില്ലയിലേക്ക് എത്തിക്കുന്നതു പതിവാണ്. നേരത്തെ ഈരയില്‍ക്കടവ് ബൈപാസില്‍ ഇത്തരം സംഘങ്ങള്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരുന്നു.

Tags :